Thursday, March 18, 2010

മഴ

മഴ എനിക്കിഷ്‌ടമായിരുന്നു,
വല്ലാത്ത ഒരടുപ്പമായിരുന്നു ഞങ്ങള്‍ക്കിടയില്‍.
തിരി മുറിയാതെ പെയ്യുന്ന്‌ മഴ. തെളിനീരില്‍ ചാടി തിമര്‍ക്കുന്ന പരല്‍ മീനുകള്‍.
ഇരുണ്ട ആകാശത്തിനു കീഴെ അന്തമില്ലാത്ത്‌ കരച്ചിലായി പെയ്യുന്ന മഴ.
കടലാസു തോണികള്‍ പണിതു പാതി തീര്‍ന്നു പോയ കണക്കുപുസ്തകവും പേറി
പള്ളിക്കൂടത്തിലേക്ക്‌ പോകുംബോഴും മഴ തിമര്‍ത്തു പെയ്യുമായിരുന്നു.
ചെളി നിറഞ്ഞ പാടത്ത്‌ മഴതുള്ളികളുടെ താളത്തിനൊത്ത്‌
ഞാന്‍ നൃത്തം ചെയ്യുമായിരുന്നു.

ആര്‍ത്തുല്ലസിച്ച്‌ മഴ ഭൂമിയിലേക്ക്‌ പതിക്കുംബോള്‍
ഭയപ്പാടോടെ അവള്‍ എന്നോട്‌ ചേര്‍ന്ന് നില്‍ക്കുമായിരുന്നു.
അതിനാലാണോ ഞാന്‍ മഴയെ ഇഷ്ടപെട്ടത്‌......

3 comments:

  1. keep writing.

    naj

    www.viwekam.blogspot.com

    ReplyDelete
  2. good..keep writing ...
    പ്രിയ സുഹൃത്തേ...

    മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. താഴെ കൊടുക്കുന്ന ലിങ്കിലൂടെ ഗ്രൂപ്പിലേക്ക് ഒരു റിക്വസ്റ്റ് അയക്കുക.

    Admin,
    Malayalam Bloggers.

    https://www.facebook.com/groups/malayalamblogwriters/doc/302918926471558

    ReplyDelete